കൊച്ചി: കോട്ടയം അതിരൂപതയുടെ അജപാലന പ്രവർത്തനങ്ങൾ കൂടുതൽ വിപുലമാക്കാൻ പുതിയ സഹായ മെത്രാന്റെ നിയമനം സഹായിക്കുമെന്ന് ആർച്ച്ബിഷപ് മാർ മാത്യു മൂലക്കാട്ട്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സമുദായ അംഗങ്ങളുടെ കൂട്ടായ്മയും വിശ്വാസ തീക്ഷ്ണതയും കൂടുതൽ ശക്തമാക്കാൻ പുതിയ നിയമനത്തിലൂടെ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.